തൃശൂര്‍: ഗവ.ലോകോളേജ് യൂണിയന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായി എബിവിപി ആരോപിച്ചു. യൂണിയന് തെരഞ്ഞെടുപ്പിന് സമര്‍പ്പിച്ച എസ്എഫ്ഐയുടെ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിയതിനെത്തുടര്‍ന്നാണ് യൂണിയന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് നീക്കം നടത്തുന്നത്. മന്ത്രിയുടേയും ഇടതുപക്ഷ അധ്യാപകരുടേയും നേതൃത്വത്തില്‍ നടത്തുന്ന സമ്മര്‍ദ്ദത്തിന്റെ ഫലമായി കോളേജ് യൂണിയന് ഇലക്ഷന് റദ്ദ് ചെയ്യുവാനുള്ള കോളേജ് അധികൃതരുടെ ശ്രമം ജനാധിപത്യ വിരുദ്ധമാണ്. എബിവിപി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മുന്‍ നിശ്ചയിച്ചതുപോലെ 22ന് തന്നെ നടത്തണമെന്ന് എബിവിപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: