തൃശൂര്‍: ബിഎംഎസ് ജില്ലാ ചിന്തന്‍ ബൈഠക് ഇന്ന് പേരാമ്പ്ര സരസ്വതി വിദ്യാനികേതന്‍ സ്കൂളില്‍ നടക്കും. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ചിന്തന്‍ ബൈഠക് 10.30ന് സംസ്ഥാന പ്രസിഡണ്ട് കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭാരവാഹികളായ വി.രാധാകൃഷ്ണന്, വി.വി.ബാലകൃഷ്ണന്, ടി.പി.സിന്ധുമോള്‍ എന്നിവര്‍ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസുകള്‍ എടുക്കും. ബിഎംഎസ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2017ല്‍ അസംഘടിത മേഖലകളില്‍ ഉള്‍പ്പടെയുള്ള തൊഴില്‍ മേഖലകളില്‍ മുന്നേറ്റം നടത്തുവാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ബൈഠക്കില്‍ വിശദമായി ചര്‍ച്ച ചെയ്യും. പരമ്പരാഗത വ്യവസായത്തേയും തൊഴിലാളികളെയും സംരക്ഷിച്ച് നിലനിര്‍ത്തുവാന്‍ വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ തീരുമാനിക്കും. ബൈഠക്കില്‍ ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത 150 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ജില്ലാസെക്രട്ടറി എം.കെ.ഉണ്ണികൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: