തൃശൂര്‍ : ഡോക്ടര്‍മാരെ കാണാന്‍ അവരുടെ വസതികളിലും ആശുപത്രികളിലും മണിക്കൂറുകളോളം കാത്തുനില്‍ക്കാതെ അനായസം ഡോക്ടറെ കാണുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനുമുള്ള ആപ്ലിക്കേഷന്‍ ബെസ്റ്റ് ഡോക്ക് പുറത്തിറങ്ങുന്നു.ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനത്തിന്റെ ഭാഗമായി രണ്ട് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ബെസ്റ്റ് ഡോക് മുന്നോട്ടു വെക്കുന്നുണ്ട്.
ബെസ്റ്റ് ഡോക് – പേഷ്യന്റ് ആപ്പിലൂട രോഗികള്‍ക്ക് ഏറ്റവും മികച്ച് ഡോക്ടറെ 24 മണിക്കൂറും അവര്‍ ചികിത്സിക്കുന്ന വിഭാഗത്തിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ബെസ്റ്റ് ഡോക് പ്ലസ് – ഡോക്ടര്‍ ആപ്പിലൂടെ ഡോക്ടര്‍ക്ക് ബുക്കിങ് സ്വീകരിക്കാനും പ്രാക്റ്റീസ് മാനേജ് ചെയ്യാനുമുള്ള സൗകര്യവും ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.
മികച്ച ഫീച്ചറുകളോട് കൂടിയ ഈ രണ്ട് ആപ്ലിക്കേഷനുകളും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഒരു ഏകീകൃത ഡോക്ടര്‍ ബുക്കിങ് സംവിധാനമായ ബെസ്റ്റ് ഡോക്കിന്റെ സഹായത്തോടെ ഡോക്ടര്‍, ചികിത്സിക്കുന്ന വിഭാഗം, ഫീസ്, ചികിത്സിക്കുന്ന ആശുപത്രി, അനുവദിച്ച സമയം, തുടങ്ങി എല്ലാ വിവരങ്ങളും ലഭ്യമാകും. കോള്‍ സെന്റര്‍ ബുക്കിങ്ങിന്റെ ഭാഗമായി രാവിലെ 7.30 മുതല്‍ വൈകീട്ട് 7.30 വരെ 9020602222 എന്ന നമ്പറില്‍ ബുക്കിങ് സംവിധാനം ലഭ്യമാണ്. ആപ്ലിക്കേഷന്റെ സേവനം ആദ്യമായി തൃശൂര്‍ ജില്ലയിലാണ് ലഭ്യമാക്കുന്നത്. ബെസ്റ്റ്ഡോക്ആപ്പ്.കോം എന്ന വെബ്സൈറ്റിലുടെ ആപ്ലിക്കേഷന്രെ എല്ലാ വിവരങ്ങളും ലഭ്യമാണ. തുടക്കത്തില്‍ സൗജന്യമായി ആപ്ലിക്കേഷനിലൂടെ ഓണ്‍ലൈന്‍ ബുക്കിങ് നടത്താവുന്നതാണ്. ഇതിനോടകം ജില്ലയിലെ 650 ഡോക്ടര്‍മാരും 150 ആശുപത്രികളും ആപ്ലിക്കേഷനുമായി സഹകരിക്കാന്‍ തയ്യാറായിക്കഴിഞ്ഞു.
18ന് വൈകീട്ട്് 6.30 ഹോട്ടല്‍ എലൈറ്റ് ഇന്റര്‍നാഷണലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യും. ഫയസ് ബിന്‍ അബ്ദു,സൗദാബി, സി.എം. മിഷാല്‍ മുഹമ്മദ് എന്നീ യുവ എന്‍ജിനീയര്‍മാരാണ് ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: