തൃശൂര്‍: ജനുവരി 1, 2017 തീയതി 18 വയസ്സ് തികയുന്നവരെ ഉള്‍പ്പെടുത്തി വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിന്റെ രണ്ടാം ഘട്ടപ്രവര്ത്തന പുരോഗതി തെരഞ്ഞെടുപ്പ് കമ്മീഷന് നിരീക്ഷകന് സഹകരണ വകുപ്പ് സെക്രട്ടറി പി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടത്തി. ജനുവരി 14 ന് പുതിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആദിവാസി മേഖലകളില്‍ നിന്ന് 171 ഉം കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്ന് 2468 അപേക്ഷയും ലഭിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം യേഗത്തെ അറിയിച്ചു. ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.പ്രസാദ് (കോണ്‍ഗ്രസ്), കെ. ശ്രീകുമാര്‍ (സി.പി.ഐ), പി.വി.അയ്യപ്പന് (ബി.എസ്.പി.), ബി.ശശിധരന് (ആര്.എസ്.പി), ഇ.വി.കൃഷ്ണന് നമ്പൂതിരി (ബി.ജെ.പി), പി.കെ.ഷാഹുല്‍ ഹമീദ് (ഐ.യു.എം.എല്‍), ഇ.എ.ദിനമണി (എന്‍.സി.പി), ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ സി.വി.സജന്, തഹസില്‍ദാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: