വടക്കഞ്ചേരി :വനിത ആയുര്‍വ്വേദ ഡോക്ടറുടെ മൃതദേഹം താമസ സ്ഥലത്ത് ജീര്‍ണ്ണാവസ്ഥയില്‍ കണ്ടെത്തി.എരിമയൂര്‍ പഴയ റോഡിലെ വ്യാപാര സമുച്ചയത്തിന്റെ മുകള്‍ നിലയില്‍ ഒറ്റയ്ക് താമസിക്കുന്ന മഹാലക്ഷ്മി(39)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.തൃശൂര്‍ പൂങ്കുന്നം എംജി നഗര്‍ മഹാലക്ഷ്മി നിവാസ് പരേതനായ ചിന്ന സ്വാമിയുടെയും സരസ്വതിയുടെയും മകളാണ്. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.അടഞ്ഞു കിടക്കുന്ന മുറിയില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതായി ചൊവ്വാഴ്ച രാത്രി ഓട്ടോറിക്ഷ തൊഴിലാളികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
മുറിയുടെ പുറത്തേക്കുള്ള വാതിലുകള്‍ രണ്ടും ഉള്ളില്‍ നിന്ന് അടച്ചിരുന്നു. ആലത്തൂര്‍ പോലീസ് അറിയിച്ചതനുസരിച്ച് ബുധനാഴ്ച രാവിലെ ഡോക്ടറുടെ ബന്ധുക്കളെത്തി. വാതില്‍ കുത്തിത്തുറന്ന് മുറി പരിശോധിച്ചപ്പോള്‍ നിലത്ത് വിരിച്ച പായയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.ഹൃദയ സ്തംഭനമാണെന്നാണ് പ്രാഥമിക നിഗമനം.15 വര്‍ഷത്തോളമായി ആലത്തൂര്‍ പ്രദേശത്തെ ക്ലിനിക്കുകളില്‍ മഹാലക്ഷ്മി പ്രവര്‍ത്തിച്ചിരുന്നു.
അച്ഛന്റെ മരണ ശേഷം മനോവിഷമത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.വീടുമായി അകന്നും മറ്റുള്ളവരോട് ഒറ്റപ്പെട്ടും കഴിയുന്ന പ്രകൃതമായിരുന്നു അവരുടേത്. അതിനാല്‍ ഒരാഴ്ചയോളമായി ഇവരെ പുറത്ത് കാണാതിരുന്നത ്ശ്രദ്ധിക്കപ്പെടാതെ പോയി. അവിവാഹിതയാണ്. സഹോദരങ്ങള്‍:ശ്രീകൃഷ്ണന്,കണ്ണന്,മീനാക്ഷി.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം പൂങ്കുന്നത്ത് സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: