തൃശൂര്‍: ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമം 16നും 17നും മേലൂര്‍ സെന്റ് ജോസഫ് പള്ളി പാരീഷ് ഹാളില്‍ നടക്കും.നാളെ രാവിലെ എട്ടിന് ക്ഷീരകാര്‍ഷിക-കന്നുകാലി പ്രദര്‍ശനത്തോടെ പരിപാടികള്‍ക്കു തുടക്കമാകും.തുടര്‍ന്ന് നടക്കുന്ന സമ്മേളനം ബി.ഡി. ദേവസി എംഎല്‍എ ഉദ്ഘാടനം ചെയ്യും. വിവിധ വിഭാഗം കര്‍ഷകരെ ചടങ്ങില്‍ ആദരിക്കും. 11ന് വിവിധ വിഷയങ്ങളില്‍ ക്ഷീര കര്‍ഷക സെമിനാര്‍ ആരംഭിക്കും. ഡയറി ക്വിസ്, കലാപരിപാടികള്‍ എന്നിവയും നടക്കും. 17ന് രാവിലെ 10ന് ക്ഷീരവികസന വകുപ്പുമന്ത്രി കെ. രാജു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.മൂന്നിന് ക്ഷീരസംഗമവേദിയില്നിന്നും മേലൂര്‍ ക്ഷീരസംഘത്തിലേക്ക് ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന്, മേലൂര്‍ ക്ഷീരസംഘത്തിന്റെ കെട്ടിടോദ്ഘാടനവും സമാപന സമ്മേളനവും മന്ത്രി എ.സി. മൊയ്തീന് നിര്‍വഹിക്കും.സ്വാഗതസംഘം കമ്മിറ്റി ചെയര്മാന് പി.എ. ബാലന്,ക്ഷീര വികസനവകുപ്പ് ഡപ്യൂട്ടി ഡയറക്്ടര്‍ മിനി രവീന്ദ്രദാസ്, അസി. ഡയറക്്ടര്‍ കെ.എം. ഷൈജി, ക്ഷീര കര്‍ഷകസംഗമം വൈസ് ചെയര്മാന് വി.ഡി. തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: