മുളക്കുന്നത്തകാവ്:മെഡിക്കല്‍കോളജ് ആശൂപത്രി സെന്‍ട്രല്‍ ലാബില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു.വിവിധ തസതികകളിലായി 76 ജീവനക്കാരെയാണ് ഇവിടേക്ക് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 22 തസതികകള്‍ ഇപ്പോള്‍ ഒഴിഞ്ഞ് കിടക്കുകയാണ്.പാലക്കാട്,മലപുറം ത്യശൂര്‍ ജില്ലകളില്‍ നിന്നായി ആയിരക്കണക്കിന് രോഗികളണ് വിവിധ പരിശോധനകള്‍ക്കായി നിത്യവും ഇവിടെ എത്തുന്നത്.
ലാബ് പരിശേധന ഫലം കൃത്യമായി ലഭിക്കാത്തതിനാല്‍ സമയത്ത് ഡോക്ടറെ കാണുവാന്‍ പലര്‍ക്കും സാധിക്കാറില്ല.പിഎസ്സി വഴിയുള്ള നിയമനം നടക്കാത്തതാണ് പ്രശ്നങ്ങളുടെ പ്രധാന കാരണം.നാലര വര്‍ഷം മുമ്പ് നടത്തിയ പരിക്ഷയില്‍ നിന്ന് യോഗ്യരായവരെ ക്ഷണിച്ചിരുന്നെങ്കിലും ആരും ജോലിക്കെത്താന്‍ തയ്യാറയില്ല.പലര്‍ക്കും ഇതിനോടകം മറ്റു സഥപനങ്ങളില് ജോലി ലഭിച്ചിരുന്നു.
താല്‍ക്കാലികമായി ജീവനക്കാരെ നിയിമിക്കാനുള്ള ശ്രമം നടുന്നുവെങ്കിലും അഴിമതി ആരോപണം വന്നതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു.ലാബിലെ സീനിയര്‍ ടെക്നിഷ്യന്മാരെ രാഷട്രിയ വിരോധത്തിന്റെ പേരില്‍ സഥലം മാറ്റിയത് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: