കാസര്‍കോട്: ക്ഷയരോഗ നിര്‍ണ്ണയവും ചികിത്സയും നടത്തുന്ന എല്ലാ സര്‍ക്കാര്‍, സര്‍ക്കാരേതര സ്ഥാപനങ്ങളും ക്ഷയരോഗ ബാധിതരുടെ ചികിത്സാ വിവരങ്ങള്‍ ജില്ലാ ടി ബി ഓഫീസറെ അറിയിക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഷെഡ്യൂള്‍ എച്ച് വണ്‍ വിഭാഗത്തില്‍പെടുന്ന മരുന്ന് വിതരണം ചെയ്യുന്ന ആശുപത്രി ഫാര്‍മസി, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവ ഷെഡ്യൂള്‍ എച്ച് വണ്‍ രജിസ്റ്റര്‍ പൂരിപ്പിച്ച് സൂക്ഷിക്കണം. സ്വകാര്യ ആശുപത്രി ഫാര്‍മസി, മെഡിക്കല്‍ ഷോപ്പ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ക്ഷയരോഗ ചികിത്സാ മരുന്നുകള്‍ വാങ്ങുന്നവരുടെയും മരുന്ന് കുറിക്കുന്ന ഡോക്ടറുടെയും വിശദ വിവരങ്ങള്‍ ഈ രജിസ്റ്ററില്‍ ഉണ്ടായിരിക്കണം. ക്ഷയരോഗ ബാധിതരുടെ ചികിത്സാ വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാതിരിക്കുകയോ ഷെഡ്യൂള്‍ എച്ച് വണ്‍ രജിസ്റ്റര്‍ സൂക്ഷിക്കാതിരിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും 22 നകം ഇവ തയ്യാറാക്കി സൂക്ഷിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: