കാഞ്ഞങ്ങാട്: ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്‍ഡ്യയുടെ, കാസര്‍കോട് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ ക്ലിനിക്കുകള്‍ ആരംഭിക്കുന്നു. സ്ത്രീകളുടെ വിവിധ ആരോഗ്യപ്രശ്നങ്ങള്‍, ഗര്‍ഭിണീ പരിചരണം, കൗമാരക്കാരായ പെണ്‍കുട്ടികളുടെ പ്രശ്നങ്ങള്‍, ആര്‍ത്തവ പ്രശ്നങ്ങള്‍, വന്ധ്യത, സൗന്ദര്യ വര്‍ദ്ധക ചികിത്സ തുടങ്ങിയ സ്പെഷ്യാലിറ്റി കെയര്‍ നല്കുന്ന ക്ലിനിക്കുകളാണ് വനിതാ കഌനിക്കുകള്‍.
ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആയുര്‍വ്വേദ സ്ഥാപനങ്ങളിലും ആശുപത്രികളിലുമാണ് വനിതാ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. ജില്ലയിലെ വനിതാ ക്ലിനിക്കുകളില്‍ സേവനം നല്‍കുന്നതിന് പരിശീലനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: