കാസര്‍കോട്: ഭാരതീയ ജനതാ കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രി രാധാമോഹന്‍ സിംഗിന് നിവേദനം നല്കി. കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളും കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഗുണങ്ങള്‍ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതില്‍ സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനങ്ങളും ചൂണ്ടിക്കാട്ടിയായാണ് നിവേദനം നല്‍കിയത്. സിപിസിആര്‍ഐ ശതാബ്ദിയാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ കാസര്കോടെത്തിയപ്പോഴാണ് കര്‍ഷകമോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് സി.കൃഷ്ണന്, ജനരല് സെക്രട്ടറി കോടോത്ത് അനില്‍കുമാര്‍, വൈസ് പ്രസിഡണ്ട് എം.സി നാരായണന്, രാധാകൃഷ്ണന് കെദില്ലായ തുടങ്ങിയവര്‍ ചേര്‍ന്ന് കേന്ദ്ര മന്ത്രിക്ക് നിവേദനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: