കൊടുങ്ങല്ലൂര്‍: ഡയറിഫാമില് നിന്നും ഒഴുക്കുന്ന മലിനജലം കാത്തോളി തോടിനെ മലിനമാക്കുന്നതായി പരാതി.
അഞ്ചപ്പാലത്തുപ്രവര്ത്തിക്കുന്ന ബാവാ ഡയറിഫാമില് നിന്നുമാണ് മലിനജലം തോട്ടിലോക്ക് ഒഴുക്കുന്നത്. ഇത് അസഹനീയ ദുര്‍ഗന്ധത്തിനും കൊതുകുശല്യത്തിനും കാരണമാകുന്നുണ്ട്. ഇവിടെ താമസിക്കുന്ന 25ഓളം കുടംബങ്ങളാണ് ഇതുമൂലം ദുരിതത്തിലായിട്ടുള്ളത്. പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്ന മലിനജല പ്രശ്നത്തെക്കുറിച്ച് നഗരസഭയില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. മലിനജലപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി സമരമാരംഭിക്കുമെന്ന് പി.സി.ഷൈന്‍ അറിയിച്ചു. ബിജെപി – യുവമോര്‍ച്ച നേതാക്കളായ ഉണ്ണി പഴുക്കുന്നത്ത്, കെ.എസ്.വിനോദ്, കൗണ്‍സിലര്‍ ടി.എസ്.സജീവന് എന്നിവരും തോടും പരിസരവും സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: