ചാലക്കുടി: ജനവാസ മേഖലയോട് ചേര്‍ന്നുള്ള വനമേഖലയില്‍ രണ്ട് പുലികളെ കണ്ടെത്തി.പരിയാരം പഞ്ചായത്തിലെ ചാട്ടുകല്ലുത്തറ കപ്പേളക്ക് എതിര് വശത്തുള്ള വനത്തിലാണ് പുലികളെ കണ്ടതായി നാട്ടുകാര്‍ പറയുന്നത്. രാവിലെ പത്തരയോടെ രണ്ട് പുലികളെയാണ് കണ്ടതായി പറയുന്നത്. നാട്ടുകാര്‍ നടത്തിയ അന്വേക്ഷണത്തില്‍ മാനിനെ കൊന്ന് തിന്നതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ആദ്യം കണ്ടപ്പോള്‍ തലയുണ്ടായിരുന്ന മാനിന്റെ അവശിഷ്ടത്തില്‍ പിന്നീട് ഒരു മണിക്കൂര്‍ കഴിഞ്ഞ് വന്നപ്പോള്‍ മാനിന്റെ തലയും മറ്റും കാണാതാവുകയായിരുന്നു.നാട്ടുകാര്‍ പറയുന്നു.ഏകദേശം ഒരു മണിക്കൂര്‍ വ്യത്യാസത്തിലാണ് രണ്ടാമതും പുലിയെത്തി മാനിന്റെ ബാക്കിയുള്ള അവശിഷ്ടം കൂടി തിന്നിരിക്കുന്നത്.ജനവാസ മേഖലയില്‍ വീണ്ടും പുലിയെ കണ്ടത്തിനെ തുടര്‍ന്ന് ജനം ഭീതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: