ശബരിമല: ശ്രീധര്‍മ്മശാസ്താവിന്റെ തിരുനടയില്‍ ത്രികാലപൂജക്കും ദീപരാധനയ്ക്കും ഭഗവത് സ്തുതികള്‍ പാടിയ ആത്മനിര്‍വൃതിയിലാണ് ഉഴവൂര്‍ മുടിയില്‍ വിജയന് കുറിച്ചിത്താനവും സഹോദരന് രാമചന്ദ്രന് മാരാരും. പൂജകള്‍ക്ക് നടയടയ്ക്കുമ്പോള്‍ ഇടയ്ക്കയുടെ ഇണമുറിയാത്ത താളത്തില്‍ ഭഗവാനെ സ്തുതിക്കുമ്പോള്‍ ഇവര്‍ക്കൊപ്പം സന്നിധാനവും ഭക്തിയുടെ പാരത്മ്യത്തിലെത്തും.
ഉഷഃപൂജക്ക് ‘മതികല മുടിതന്നില്സാമന്തമേവിന…….’ എന്നു തുടങ്ങുന്ന ദേശാക്ഷി രാഗത്തിലുള്ള കീര്‍ത്തനമാണ് ആലപിക്കുന്നത്. ഉച്ചപൂജയ്ക്ക് ബലഹരി രാഗത്തില്‍ മലര്രറരാതിന് തനയന് നല്ല… മദമാരണമുഖവന്….’ എന്നു തുടങ്ങുന്നതും ദീപാരാധനയ്ക്ക് സാമന്തമലഹരി രാഗത്തില്‍ ‘മായയോട് അസുരേശനെ… കുലചെയ്കവാന് ആയി മാധവന്….’ എന്നകീര്ത്തനവുമാണ് ആലപിക്കുന്നത്. സഹോദരന് രാമചന്ദ്രന് പീരുമേട് ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഒഴിവിലാണ് വിജയന് ശബരീശ സന്നിധിയിലെത്തിയത്. മണ്ഡല-മകരവിളക്ക് നഹോത്സവത്തോട് അനുബന്ധിച്ച് പ്രത്യേക നിയമനം വഴിയാണ് രാമചന്ദ്രന് സന്നിധിയിലെത്തിയത്. ഓരോ പൂജയ്ക്കും ഇരുവരും മാറിമാറി ഭഗവത് സ്തുതികള്‍ പാടും. ഇവിടെനിന്നും സ്ഥലം മാറിപ്പോയ ആളുകളില്‍ അപൂര്‍വ്വം വ്യക്തികള്‍ക്ക് മാത്രമാണ് വീണ്ടും ഈ സന്നിധിയില്‍ എ്തതാന്‍ കഴിയുക. അയ്യന്റെ കാരുണ്യം കൊണ്ടാണ് വീണ്ടും ഭാഗ്യം ലഭിച്ചതെന്നവിശ്വാസത്തിലാണ് രാമചന്ദ്രന്. മുടിയില്‍ ഗോവിന്ദന് മാരാര്‍-ഭവാനിയമ്മ ദമ്പതികളുടെ 5 മക്കളില്‍ ആദ്യപുത്രനാണ് വിജയന്. ഏറ്റവും ഇളയ പുത്രനാണ് രാമചന്ദ്രന്. അച്ഛന്റെ പാത പിന്തുടര്ന്നാണ് ഇരുവരും സോപാന സംഗീതത്തിലേക്ക് തിരിഞ്ഞത്.
വൈക്കം ക്ഷേത്രകലാപീഠത്തിലെ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥിയാണ് വിജയന്. രണഅടാം ബാച്ചിലാണ് രാമചന്ദ്രന് പഠനം നടത്തിയത്. ആറന്മുള, ഏറ്റുമാനൂര്‍, വൈക്കം ക്ഷേത്രങ്ങളില്‍ രാമചന്ദ്രന് ജോലി നോക്കിയിട്ടുണ്ട്. തിരുനക്കര, ആര്‍പ്പുക്കര, കിടങ്ങൂര്‍, ഏറ്റുമാനൂര്‍, അറക്കുളം ക്ഷേത്രങ്ങളില്‍ വിജയനും. 32 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ വിജയന് ജൂണില്‍ വിരമിക്കും. രാമചന്ദ്രന് 2021 വരെ ദേവസ്വം ബോര്‍ഡിനായി സേവനം അനുഷ്ഠിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: