നീലേശ്വരം: ജില്ലയിലെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ അസി.സെയില്സ്മാന് തസ്തികയിലുള്ള ഒഴിവുകള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി. ഈ മാസം 31ന് കാലാവധി അവസാനിക്കുന്ന പിഎസ്സി റാങ്ക്ലിസ്റ്റില്പെട്ടവര് ആശങ്കയിലാണ്. ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ ഇവര്‍ക്ക് നിയമനം ലഭിക്കുകയുള്ളു. കൊല്ലം കടയ്ക്കല്‍ സ്വദേശി എന്‍.എല്‍.ഷീബ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.
ജില്ലയിലെ 12 മാവേലി സ്റ്റോറുകള്‍ 2 പീപ്പിള്‍ ബസാര്‍, 4 സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയില്‍ നിലവിലുള്ള ഒഴിവുകള്‍ എത്രയാണെന്നറിയാന്‍ നീലേശ്വരം മൂലപ്പള്ളിയിലെ പി.ബാബു വിവരാവകാശ നിയമ പ്രകാരം അയച്ച നോട്ടീസിന് ലഭിച്ച മറുപടിയില്‍ ഒഴിവുകളുടെ എണ്ണം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, വിവിധ ഔട്ട്ലെറ്റുകളിലായി 50 പേരും, പാക്കിങ്ങ് വിഭാഗത്തില്‍ 13 പേരും ദിവസവേതനത്തില്‍ 2 ഡ്രൈവര്‍മാരും ജോലി ചെയ്യുന്നതായി അറിയിച്ചിട്ടുണ്ട്. ഇത്രയേറെ ഒഴിവുകള്‍ ബാക്കിനില്‍ക്കേ 31ന് പിഎസ്സി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിപ്പിക്കുന്നതിനെതിരെ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ യോഗം ചേര്‍ന്ന് നിയമ നടപടിക്കൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: