ഇരിങ്ങാലക്കുട : യു.എ.ഇ. എക്സ്ചേഞ്ചില്‍നിന്ന് മൂന്ന് ലക്ഷം തട്ടിയെടുത്ത് മുങ്ങിയ വിദേശികള്‍ കര്‍ണാടകത്തിലേക്ക് കടന്നതായി സൂചന.
മംഗലാപുരത്ത് ഇത്തരത്തില്‍ മോഷണശ്രമം നടന്നതായി അറിഞ്ഞതിനെത്തുടര്‍ന്നാണ് പോലീസ് ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. 2004 മുതല്‍ ഈ സംഘം ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിവരുന്നുണ്ടെന്നാണ് അറിയുന്നത്.
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇന്ത്യയിലെത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ടൂറിസ്റ്റ് വിസയിലെത്തി തട്ടിപ്പ് നടത്തി പോകുന്നവരാണ് ഇവരെന്നാണ് പോലീസ് കരുതുന്നത്. വ്യാജരേഖകള്‍ ഉപയോഗിച്ചാണ് സംഘം ഹോട്ടലുകളില്‍ മുറി സംഘടിപ്പിക്കുന്നത്. ഹോട്ടലുകളിലേക്കും മറ്റും ഇവരുടെ ചിത്രങ്ങള്‍ പോലീസ് കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: