അടൂര്‍ : ആഴ്ചകളായി അടൂര്‍ ഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ സഹായത്തിനാരുമില്ലാതെ ചികിത്സയില്‍ കഴിഞ്ഞിരുന്ന മുണ്ടപ്പള്ളി ഇക്കിനേത്ത് വീട്ടില്‍ ജോണികുട്ടി (84)യെ അടൂര്‍ ഡിവൈഎസ്പി എസ്.റഫീക്കിന്റെ ശുപാര്‍ശയില്‍ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുത്തു.
അവിവാഹിതനായ ജോണികുട്ടിയെ സഹായിക്കുവാന്‍ ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. മണക്കാലയില്‍ വാടകവീട്ടില്‍ തനിച്ച് താമസിച്ചിരുന്ന ഇദ്ദേഹം രോഗാതുരനായതോടെ വീടൊഴിയേണ്ടിവന്നു. ചികിത്സ കഴിഞ്ഞാല്‍ പോകാനിടമില്ലാത്ത അവസ്ഥയിലായ ഇയാളുടെ ദുരിതാവസ്ഥ പൊതുപ്രവര്‍ത്തകനായ ജോര്‍ജ്ജ് മുരിക്കനാണ് ഡി.വൈ.എസ്.പി.യെ അറിയിച്ചത്. തുടര്‍ന്ന് ഡി.വൈ.എസ്.പി.യും സി.പി.എം ഏരിയാ സെക്രട്ടറി പി.ബി. ഹര്‍ഷകുമാര്‍, ജോര്‍ജ്ജ് മുരിക്കന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജോണികുട്ടിയെ മഹാത്മയിലെത്തിച്ചു. ജനസേവനകേന്ദ്രം സെക്രട്ടറി പ്രീഷില്‍ഡ ആന്റണി ഇദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റെടുത്തതായി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: