പൊയിനാച്ചി: മണ്ഡലിപ്പാറ ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരം ആഴിപൂജ മഹോത്സവം 13,14 തീയ്യതികളില്‍ നടക്കും. 13ന് രാവിലെ 10ന് പുളിനാക്ഷി കാവില്‍ ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയെത്തുന്നതോടെ ഉത്സവത്തിന് കലവറ നിറയ്ക്കും. ഉച്ചയ്ക്ക് അന്നദാനം വൈകുന്നേരം 4.30ന് വിഷ്ണു സഹസ്ര നാമപാരായണം, 7 മണിക്ക് ഭജന, 7.30ന് സംഗീത കച്ചേരി, രാത്രി 8.30ന് തയ്ക്വോണ്ഡോ പ്രദര്‍ശനം തുടര്‍ന്ന് മാതൃ സമിതിയും വനിതാ കമ്മിറ്റിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന തിരുവാതിരക്കളി, രാത്രി 9.30ന് കണ്ണൂര്‍ സംഘകലയുടെ ശ്രീമുത്തപ്പന്‍ വില്‍ക്കലാമേള, 14 ന് പുലര്‍ച്ചെ ഗണപതി ഹോമം, സന്നിധാനത്തില്‍ കുടിവെയ്പ്പ്, ധര്‍മ്മശാസ്താ സഹസ്ര നാമാര്‍ച്ചന, ഹരിമാന കീര്‍ത്തനം, സര്‍വ്വ ഐശ്വര്യ വിളക്കു പൂജ, ഭജന, ആദരിക്കല്‍ ചടങ്ങ്, ഉച്ചയ്ക്ക് 12.30ന് മദ്ധ്യാന പൂജ, 1 മണിമുതല്‍ അന്നദാനം, അക്ഷരസ്രേതസദസ്സ്, വൈകുന്നേരം 6.30ന് ദീപാരാധന, രാത്രി 7 മണിക്ക് പൊയിനാച്ചി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര സന്നിധിയില്‍ നിന്നും അയ്യപ്പന്മാരുടെ പേട്ടതുള്ളലോടെ താലപ്പൊലിയെഴുന്നള്ളത്ത് തുടങ്ങും. 7.30ന് ഭജന, 9 മണിക്ക് യോഗ പ്രദര്‍ശനം, 10 മണിക്ക് ആദ്യാത്മിക പ്രഭാഷണം, 12.30 ന് നാടകം, 15 ന് പുലര്‍ച്ചെ 3 മണിക്ക് ആഴിപൂജ തുടര്‍ന്ന് ആഴിയാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: