കൊടുങ്ങല്ലൂര്‍: കാവില്‍ക്കടവിലെ ലാന്റിംഗ് പ്ലേസില്നിന്നും കുടിയൊഴിപ്പിച്ച 12 കുടുംബാംഗങ്ങളെ പുനരധിവസിപ്പിക്കണമെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിനേതാവ് വി.ജി.ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ കഴിയുന്ന ലാന്റിംഗ് പ്ലേസില്‍ നിന്നും കുടിയൊഴിക്കപ്പെട്ട കുടുംബങ്ങളെ ബിജെപി കൗണ്‍സിലര്‍മാര്‍ സന്ദര്‍ശിച്ചു.
പുനരധിവാസപ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം തുടങ്ങുമെന്ന് വി.ജി.ഉണ്ണികൃഷ്ണന് പറഞ്ഞു. കൗണ്‍സിലര്‍മാരായ രേഖസല്പ്രകാശ്, ഒ.എന്‍.ജയദേവന്, ശാലിനി വെങ്കിടേഷ്, രശ്മിബാബു, ലക്ഷ്മിനാരായണന്, ടി.എസ്.സജീവന് എന്നിവരുടെ നേതൃത്വത്തിലാണ് സന്ദര്‍ശനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: