കൊടകര: കൊടകര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ക്യാന്‍സര്‍ രോഗികള്‍ക്കായുള്ള ‘സുദിനം’ എന്ന പരിപാടിയുടെ ആദ്യയാത്ര കൊടകര പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്. പ്രസാദന്‍ ഫഌഗ് ഓഫ് ചെയ്തു. അതിരപ്പിള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി എന്നിവിടങ്ങളിലേക്കാണ് യാത്ര. വൈസ് പ്രസിഡന്റ് കെ.എസ്. സുധ, പഞ്ചായത്ത് മെമ്പര്‍ എം.ഡി. നാരായണന് എന്നിവര്‍ സംസാരിച്ചു. ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ഇ.എല്‍. പാപ്പച്ചന്, വികസനകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ജോയ് നെല്ലിശ്ശേരി, പഞ്ചായത്ത് മെമ്പര്‍ ആശ രാംദാസ് എന്നിവര്‍ യാത്രാസംഘത്തെ നയിച്ചു. സംഘത്തില്‍ 40 ഓളം പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: