തൃശൂര്‍: പാട്ടുരായ്ക്കല്‍ കെഎസ്ഇബി സബ്സ്റ്റേഷനില്‍ തീപിടുത്തമുണ്ടായത് പരിഭ്രാന്തി പരത്തി. സബ്സ്റ്റേഷനിലെ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് ഓയില്‍ ചോര്‍ന്നതിനെത്തുടര്‍ന്നാണ് തീ പടര്‍ന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. തൃശൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നു ഫയര്‍ ഫോഴ്സ് സംഘമെത്തി എത്തി തീയണച്ചു. ട്രാന്‍സ്ഫോര്‍മര്‍ ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ജിജിമോന്, ഫയര്മാന്മാരായ നൗഷാദ്, സുബീര്‍, വിഷ്ണു, സന്തോഷ് എന്നിവര്‍ തീയണയ്ക്കാന്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: