പത്തനംതിട്ട: വടശേരിക്കര ഫോറസ്റ്റ് റേഞ്ചിലെ അരീക്കകാവ് സര്‍ക്കാര്‍ മാതൃകാ ഡിപ്പോയില്‍ തടികള്‍ ലേലം പോകാത്തത് കാരണം തൊഴിലാളികള്‍ ഉപജീവന മാര്‍ഗമില്ലാതെ വലയുന്നു.
39 സ്ഥിരം ലോഡിംഗ്കാരാണ് ഇവിടെ ഉള്ളത്.നാട്ടിന്‍പുറത്തും, വനംവകുപ്പിന്റെ കൂപ്പിലും ഉള്‍പ്പടെ തടി പണിക്ക് മറ്റെങ്ങും അവകാശ വാദം ഉന്നയിക്കില്ലെന്ന കരാറില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവരുടെ എണ്ണം അധികാരികള്‍ നിജപ്പെടുത്തുകയായിരുന്നു.അതുകൊണ്ട് ഈ തൊഴിലാളികള്‍ക്ക് മറ്റു സ്ഥലങ്ങളില്‍ ലോഡിംഗ് പണി ചെയ്യാനാവില്ല .തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന് അതിര്‍ത്തിയിലെ അടുകുഴി കൂപ്പിലെ തീര്‍ത്തു വെട്ടുന്ന തടികളില്‍ 50 ശതമാനം ഘന മരങ്ങളും മുഴുവന്‍ വെള്ള തടികളും ഇവിടെയാണ് ഇറക്കി അട്ടിവൈക്കുന്നത് .
കഴിഞ്ഞ സര്‍ക്കാര്‍ ലേല നടപടികള്‍ ഓണ്‍ലൈനാക്കിയതോടെ ഉണ്ടായ മേല്ലെപ്പോക്കാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.നവംബര്‍ 18 ന് 16800 ക്യുബിക് അടി തേക്ക് ലേലത്തിന് വച്ചെങ്കിലും 3150 അടിയാണ് വിറ്റുപോയത്.പതിനെട്ടിന് 7700 ക്യുബിക് അടിക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.
കരാറുകാര്‍ വാങ്ങിയത് 1400 ക്യുബിക് അടി തടി മാത്രമാണ്.ഓണ്‍ലൈന്‍ തടി വ്യാപാരം ആരംഭിച്ചശേഷം കച്ചവടക്കാര്‍ എടുക്കാതിരുന്ന3500 ക്വുബിക് അടി പേഴ്,മരുതി ഇനത്തില്‍പ്പെട്ട തടികള്‍ ചിതലെടുത്ത് പൂര്‍ണമായും നശിച്ചിരിക്കുകയാണ് . ഇലവ്,കുളമാവ് ഇനത്തില്‍പ്പെട്ട തടികള്‍ വളരെ നാളുകളായി ആര്‍ക്കും വേണ്ടാതെ കിടക്കുകയാണ് . കുട്ടയില്‍ വാരിയെടുത്തുപോകാവുന്ന വിധം വെള്ള മരങ്ങള്‍ നശിച്ചു .വന്‍തോതില്‍ മരകച്ചവടം കുറഞ്ഞതിനാല്‍ ഡിപ്പോകളില്‍ തടി കയറ്റ് മാത്രം തൊഴിലാക്കിയ ലോഡിങ്ങ്കാര് പട്ടിണിയിലായി .പണദാരിദ്ര്യവും തൊഴില്‍ തൊഴില്‍ കുറവും വന്നതിനാല്‍ സര്‍ക്കാരിന്റെ മാതൃകാ ഡിപ്പോയില്‍ പട്ടിണി സമരം തുടങ്ങാന്‍ സംയുക്ത തൊഴിലാളി യുണിയന്‍ യോഗം തിരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: