തൃശൂര്‍: ബസ് ഡ്രൈവറില്‍ നിന്ന് എക്സൈസ് സംഘം കഞ്ചാവ് പിടിച്ചെടുത്തു. തൃശൂര്‍-തിരുവില്വാമല- പാലക്കാട് റൂട്ടില്‍ ഓടുന്ന ബസിന്റെ ഡ്രൈവര്‍ ജയകുമാറില്‍ നിന്നാണ് 25ഗ്രാം കഞ്ചാവ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് പിടിച്ചത്.
വടക്കേ സ്റ്റാന്റില്‍ നിന്നും സര്‍വീസ് നടത്തുന്ന പല ബസുകളിലെയും ഡ്രൈവര്‍മാര്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്.
ദീര്‍ഘദൂര ബസുകള്‍ സ്റ്റാന്റില്‍ വന്ന് ആളുകളെ ഇറക്കിയ ശേഷമുള്ള വിശ്രമസമയത്താണ് ഡ്രൈവര്‍മാര്‍ കഞ്ചാവ് വലിക്കുന്നത്. കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ എക്സൈസ് സംഘം കഞ്ചാവ് കേസുകള്‍ പിടികൂടിയിരുന്നു.
സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ജി. പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: