തൃശൂര്‍: തൃശ്ശിവപേരൂര്‍ ഹിന്ദു ധര്മ്മപരിഷത്തിന് ശക്തന് നഗറില്‍ തുടക്കമായി. ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട് സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഹിന്ദുസമാജം നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം സംഘടിത മനോഭാവം സൃഷ്ടിക്കലാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന്ദിവസങ്ങളിലായി നടക്കുന്ന പരിഷത്ത് നാളെ അയ്യപ്പന്വിളക്കോടെ സമാപിക്കും. ഉദ്ഘാടനയോഗത്തില്‍ ആര്‍എസ്എസ് മഹാനഗര്സംഘചാലക് വി.ശ്രീനിവാസന് അദ്ധ്യക്ഷനായിരുന്നു. ഡോ.എം.വി.നടേശന് പ്രഭാഷണം നടത്തി. കെ.നന്ദകുമാര്‍, ജയശ്രീമേനോന്‍, പ്രൊഫ. പി.ചന്ദ്രശേഖരന്, ബി.ആര്.ബലരാമന്, പി.ഷണ്മുഖാനന്ദന് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: