കല്ലൂര്‍ : ഭരതമലയിലെ ചെക്ക് ഡാമില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ താല്കാലിക ചീപ്പുകളുണ്ടാക്കി വെള്ളം തടഞ്ഞു നിര്‍ത്തി. ചെക്ക് ഡാമില്‍ വെള്ളം നിറഞ്ഞതോടെ ഉയരം കൂടിയ സമീപ പ്രദേശങ്ങളിലെ കിണറുകളില്‍ ജലനിരപ്പ് കൂടി. പ്രദേശവാസികള്‍ മുളവാരി ഉപയോഗിച്ചാണ് താല്‍ക്കാലികമായി ചീപ്പുകളുണ്ടാക്കി സ്ഥാപിച്ചിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ വരെ ജലക്ഷാമം അനുഭവിക്കുമ്പോഴാണ് മലമുകളിലെ ഈ ജലസമൃദ്ധി. എഴുപതുവര്‍ഷം പഴക്കമുള്ള ഭരത ചെക്ക് ഡാം 1988ലാണ് പുതുക്കി നിര്‍മിച്ചത്. എന്നാല്‍ ഇപ്പോള്‍ ഡാമിന്റെ സ്ഥിതി പരിതാകരമാണ്. ഡാമിലെ ഷട്ടറായി ഉപയോഗിക്കുന്ന പലകകളില്‍ നിര്‍മിച്ച ചീപ്പുകള്‍ നഷ്ടപ്പെട്ടു. ചെക്ക് ഡാം പുനരുദ്ധരിക്കണമെന്ന ആവശ്യം ശക്തമാണ്. വിഷയത്തില്‍ പഞ്ചായത്ത് അടിയന്തിരമായി ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: