തൃശൂര്‍: കവി എ. അയ്യപ്പന്റെ ഓര്‍മ്മക്കായി അയനം സാംസ്കാരികവേദി ഏര്‍പ്പെടുത്തിയ ആറാമത് ‘അയനം എ. അയ്യപ്പന്’ കവിതാപുരസ്കാരത്തിന് ‘വീരാന്‍കുട്ടിയുടെ കവിതകള്‍’ എന്ന പുസ്തകം അര്‍ഹമായി. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ബാലചന്ദ്രന് വടക്കേടത്ത് ചെയര്‍മാനും പി.എന്‍. ഗോപീകൃഷ്ണന്, കെ.ആര്. ടോണി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്. ജനുവരിയില്‍ മഹാകവി അക്കിത്തം അവാര്‍ഡ് സമ്മാനിക്കുമെന്ന് സംഘാടകരായ ബാലചന്ദ്രന് വടക്കേടത്ത്, ഡോ.എം.എന്‍. വിനയകുമാര്‍, വിജേഷ് എടക്കുന്നി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: