തിരുവല്ല: ശ്രീദുര്‍ഗ ബാലഗോകുലത്തിലെ കുട്ടികള്‍ ഇനി രംഗവേദികള്‍ നിറയും.വൈഷ്ണവാമൃതം എന്ന പേരിട്ടിരിക്കുന്ന നൃത്തനാടകമായാണ് ഉത്സവവേദികള്‍ കീഴടക്കാന്‍ കുട്ടികള്‍ തയ്യാറെടുക്കുന്നത്.ഭാഗവത കഥാപാത്രങ്ങളെ തന്മയത്തോടെയാണ് ഈ കുട്ടികൂട്ടം രംഗത്ത് അവതരിപ്പിക്കുന്നത്. നാടകത്തില്‍ 36 കുട്ടികളാണ് ചായമിടുന്നത്.പഠന സമയം ഒഴിച്ചുള്ള ഇടവേളകളിലും അവധി ദിവസങ്ങളിലുമായിരുന്നു പരിശീലനം, ഗോകുലരക്ഷാകര്തൃസമിതിയാണ് നിര്‍മ്മാണം. തപസ്യ കലാസാഹിത്യവേദി സാങ്കേതികസഹായം നല്കുന്നു. തിരുവല്ല രവീന്ദ്രന് സംഗീതം നല്കി ശിവകുമാര്‍ അമൃതകല രചനയും നടത്തിയ നാടകത്തില്‍ കുട്ടികള്‍ തന്നെയാണ് ശബ്ദം നല്‍കുന്നത്. ഗണേശ് ധമനിയാണ് സംവിധാനം. പത്തിന് രാത്രി 7.40ന് തോട്ടഭാഗം നന്നൂര്‍ ദേവീക്ഷേത്രത്തില്‍ അരങ്ങേറും
പ്രതികരിക്കാൻ ഇവിടെ എഴുതുക: