കോഴഞ്ചേരി: ശബരിമല തീര്‍ത്ഥാടനക്കാലം ആരംഭിച്ചതോടെ വാഹനത്തിരക്ക് വര്‍ദ്ധിച്ചിട്ടും കോഴഞ്ചേരിയില്‍ ഗതാഗത നിയന്ത്രണത്തിന് സംവിധാനമില്ലാത്തതുകാരണം അപകടങ്ങള്‍ തുടര്‍ക്കഥയാക്കുന്നു.
റാന്നി കടമ്മനിട്ട ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് പാമ്പാടിമണ്‍ മുതല്‍ കോഴഞ്ചേരി വരെയുള്ള ഭാഗങ്ങളില്‍ വേഗത നിയന്ത്രണ സംവിധാനങ്ങളില്ല. അമിതവേഗതയില്‍ പത്തനംതിട്ട റോഡിലേക്ക് കയറുന്ന വാഹനങ്ങള്‍ അപകടത്തിന് കാരണമാകുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചെറുതും വലുതുമായ ഒരു ഡസണിലേറെ അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. പഴയതെരുവ് ജംങ്ഷനില്‍ വ്യവസായ കേന്ദ്രം റോഡിലേക്ക് തിരിഞ്ഞ വാഹനത്തിന്റെ പിന്നില്‍ കോഴഞ്ചേരിയില്‍ നിന്ന് വാഹനം ഇടിച്ച് വലിയ കേടുപാടുകള്‍ സംഭവിച്ചിരുന്നു.
തെക്കേമല- ആറന്മുള റൂട്ടില്‍ തറയില്‍മുക്ക് ജംങ്ഷന് സമീപം ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും പോലീസ് ജീപ്പും കൂട്ടിയിടിച്ച് ഇരു വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. കോളേജ് റോഡിലൂടെ അമിതവേഗതയില്‍ പായുന്ന ഇരുചക്രവാഹനങ്ങള്‍ നിയന്ത്രിക്കാനും സംവിധാനം ഇല്ല. കോഴഞ്ചേരി ഗവആശുപത്രി റോഡ്, കോളേജ് റോഡ്, പാമ്പാടിമണ്‍ റോഡ് എന്നിവിടങ്ങളിലെ അനധികൃത വാഹന പാര്‍ക്കിംങും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: