കൊടകര: കൊടകര ഷഷ്ഠി എന്ന് പ്രസിദ്ധമായ കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ഷഷ്ഠിമഹോത്സവംഭക്ത്യാദരപൂര്വ്വംആഘോഷിച്ചു.
പൂനിലാര്ക്കാവ്ദേവീക്ഷേത്രത്തിന്റെ കീഴേടമായ കുന്നത്തൃക്കോവില്‍ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളെല്ലാം നടക്കുന്നത് ദേവീക്ഷേത്രത്തിനോടനുബന്ധിച്ചാണ്. പുലര്‍ച്ചെ നാലുമണിയോടെ പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തില്‍നിന്ന് പൂജിച്ച അഭിഷേക ദ്രവ്യങ്ങളുമായി കുന്നിന് മുകളിലുള്ള കുന്നതൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലേക്ക് അഭിഷേക സംഘം എത്തിയതോടെ ഷഷ്ഠിചടങ്ങുകള്ക്കു തുടക്കം കുറിച്ചു.
രാവിലെ മുതല്‍ അഭൂതപൂര്‍വ്വമായ ജനത്തിരക്കാണ് ക്ഷേത്ര പരിസരത്ത് അനുഭവപ്പെട്ടത്.
19കാവടിസെറ്റുകളുടെആഭിമുഖ്യത്തില്നടക്കുന്ന ഷ്ഷഠിആഘോഷത്തില് കാവടിയാട്ടത്തിനു പുറമെ വിവിധ സെറ്റുകളില്‍ നിന്നായി ശിങ്കാരിമേളം, ബാന്റ് വാദ്യം, നാടന്‍കലാരൂപങ്ങള്‍, കരകാട്ടം, മയിലാട്ടം, നിശ്ചലദൃശ്യങ്ങള്‍, ദേവനൃത്തം എന്നിവയും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: