കൊടകര: പ്രസിദ്ധമായ കൊടകര ഷഷ്ഠിമഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഷഷ്ഠി ഇന്ന് ആഘോഷിക്കും. ഇക്കുറി വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം നടത്തിയിട്ടുള്ളത്. പൂനിലാര്‍ക്കാവ് ക്ഷേത്രത്തിന്റെ കീഴേടമായ കുന്നതൃക്കോവില്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലേക്ക് പൂനിലാര്ക്കാവില്നിന്ന് രാവിലെ ക്ഷേത്ര ഭാരവാഹികളും താന്ത്രികരും അഭിഷേക വസ്തുക്കളുമായി പുറപ്പെടുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.
പുലര്‍ച്ചെ 4ന് പൂനിലാര്‍ക്കാവ് ക്ഷേത്രത്തില്‍ നിന്നും പൂജിച്ച് കൊ്യുപോകുന്ന കരിക്ക്, തേന്‍, പഞ്ചാമൃതം, പാല്, പനിനീര് എന്നിവ പ്രത്യേകമായി സജ്ജമാക്കിയ കാവടികളില്‍ ക്ഷേത്രം ഭാരവാഹികളാണ് ആദ്യം അഭിഷേകം നടത്തും. തുടര്‍ന്ന് കാവടി സെറ്റുകള്‍ അഭിഷേകം നടത്തും. കാവടി സെറ്റുകള്‍ക്കും ഭക്തജനങ്ങള്‍ക്കും അഭിഷേകത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ദേവസ്വം ഒരുക്കിയിട്ടുണ്ട്. രാവിലെ കുന്നതൃക്കോവില്‍ ക്ഷേത്രത്തില്‍ കാവടി സംഘങ്ങള്‍ കാവടി കൊണ്ടുവന്ന് അഭിഷേകം നടത്തി ദേശങ്ങളില്‍ തിരിച്ചെത്തിയ ശേഷമാണ് കാവടി സെറ്റുകള്‍ ദേശങ്ങളില്‍നിന്നും പുറപ്പെടുക. സുരക്ഷയുടെ ഭാഗമായി ക്ഷേത്രത്തിനോട് ചേര്‍ന്ന് പ്രത്യേക പൊലീസ് കണ്ട്രോള് റൂം തുറന്നു.
ക്യാമറ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊടകര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഷഷ്ഠിയുടെ ഭാഗമായി ഡോക്ടറുടെ സേവനം ഉണ്ടാകും. ഇറിഗേഷന്‍ വകുപ്പ്, കെ.എസ്.ഇ.ബി., ആരോഗ്യവകുപ്പ്, പഞ്ചായത്ത് തുടങ്ങിയ സര്‍ക്കാര്‍ സേവനവും ഷഷ്ഠിയുടെ സുഗമമായ നടത്തിപ്പിന് ഉണ്ടാകും. വിവിധ ദേശക്കാരുടെ നേതൃത്വത്തില്‍ വരുന്ന കാവടിസെറ്റുകളാണ് ഷഷ്ഠിയുടെ പ്രധാന ആകര്‍ഷണം. 19 കാവടി സെറ്റുകളാണ് ഷഷ്ഠി ആഘോഷത്തില്‍ പങ്കെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: