ഇരിങ്ങാലക്കുട : മതസ്പര്‍ദ്ധ വളര്‍ത്തുകയും മതതീവ്രവാദം വളര്‍ത്തുന്ന രീതിയിലുള്ള പുസ്തകങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്ന പടിയൂര്‍ പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ അടച്ചുപൂട്ടി സ്കൂള്‍ മാനേജ്മെന്റിലുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
ഉന്നത രാഷ്ട്രീയ സ്വാധീനം കേസന്വേഷണത്തെ അട്ടിമറിച്ചിരിക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇതേ കുറ്റത്തിന് കൊച്ചിയിലെ സ്കൂളിലെ സ്കൂള്‍ നടത്തിപ്പുകാരെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ പാഠ്യവിഷയങ്ങള്‍ ഉണ്ടാക്കുന്ന ബറൂച്ച് റിയലൈസേഷനിലെ മൂന്നുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
പടിയൂര്‍ സ്കൂളിലേക്കും പാഠ്യവിഷയങ്ങള്‍ കൊടുത്തിരുന്നതും ക്ലാസുകള്‍ എടുത്തിരുന്നതും ഈ തീവ്രവാദസംഘടന തന്നെയാണെന്നിരിക്കേ പടിയൂര്‍ സ്കൂളും അടച്ചുപൂട്ടി നടത്തിപ്പുകാരെ എത്രയുംവേഗം അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ താലൂക്ക് പ്രസിഡണ്ട് ജയരാജ് ശാന്തി അദ്ധ്യക്ഷത വഹിച്ചു.
ജില്ല സംഘടനാ സെക്രട്ടറി രാജീവ് ചാത്തമ്പിള്ളി, താലൂക്ക് ജനറല്‍ സെക്രട്ടിമാരായ സതീശന് അളഗപ്പനഗര്‍, വിനോദ് വാര്യര്‍, സംഘടന സെക്രട്ടറി പി.എന്‍.ജയരാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: