തൃശൂര്‍: കോവിലകത്തുംപാടത്തെ പട്ടികജാതിക്കാരുടെ ഭൂമി തട്ടിയെടുത്ത് പണയം വെച്ച സംഭവത്തിനതിരെ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംഘടനകളുടെ നേതൃത്വത്തില്‍ ജനകീയ സമരസമിതി ധര്‍ണ നടത്തി. ഭൂമി തട്ടിയെടുത്ത വ്യക്തി സ്വകാര്യബാങ്കില്‍ ആധാരം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു. ബാങ്ക് ഭൂമിയില്‍ ജപ്തിനടപടി ആരംഭിച്ചപ്പോഴാണ് ഇവിടെ താമസിച്ചുവരുന്ന യഥാര്‍ത്ഥ ഉടമകളായ പട്ടികജാതി കുടുംബം വിവരം അറിയുന്നത്.
ധര്‍ണ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന് ഉദ്ഘാടനം ചെയ്തു. പട്ടികജാതി സമുദായസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കോര്പ്പറേഷന് കൗണ്‍സിലര്‍ കെ.മഹേഷ് മുഖ്യപ്രഭാഷണം നടത്തി. സുനില്‍ ലാലൂര്‍, അറുമുഖന് ഏങ്ങടി, ടി.പി.സുബ്രഹ്മണ്യന് തുടങ്ങിയവര്‍ സംസാരിച്ചു. എസ്സി/എസ്ടി ക്ഷേമസമാജം പ്രസിഡണ്ട് കൃഷ്ണന്‍കുട്ടി പടിക്കലാന്‍ സ്വാഗതവും ബാലകൃഷ്ണന് പെരിങ്ങാവ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: