വൃശ്ചികമാസപ്പുലരിയില്
ഉടുക്കിന് താളമുയരുമ്പോള്‍
പമ്പയില്‍ മുങ്ങും ഭക്തലക്ഷത്തിന്
നാവില്‍ കാനനവാസന് തന്
ശരണമന്ത്രം ഉയരുന്നു
ജീവിത ദുഖത്തിന് കല്ലും മുള്ളും
വഴിത്താരയിലാകെ
കരിമല കയറിവരുന്നൊരു
ഭക്തമനസ്സിന് നവപ്രതീക്ഷതന്
പൂങ്കാവന പൂക്കളുണരുന്നു
പന്തളരാജന് തന് പുത്രനായ്
കാനനമധ്യേപിറവിയെടു
ത്തൊരയ്യനെ കാണാനെത്തും
ഭക്തലക്ഷത്തിനുള്ളില്
ശബരിഗിരീശന് തന് സുപ്രഭാതത്തിന്
പൊന്കിരണങ്ങളുദിയ്ക്കുന്നു
പടിപതിനെട്ടും കടന്നാല്‍
അഷ്ടദ്രവ്യത്തിന് മണമുയരും
മാമലമുകളില്‍ അയ്യനിരിക്കുന്നു
എന്‍ അയ്യനിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: