തിരുവല്ല: ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നായ തിരുവല്ലാ ശ്രീവല്ലഭക്ഷേത്രത്തില്‍ എത്തുന്ന അയ്യപ്പന്മാര്ക്ക് പ്രഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സംവിധാനം ഇല്ലന്ന് ആക്ഷേപം.ആകെയുള്ള മൂന്ന് ശുചിമുറികളില്‍ മൂക്ക് പൊത്താതെ കയറാന്‍ സാധിക്കില്ല.ഇവിടുത്തെ പൈപ്പ് കണക്ഷന് പൊട്ടിയ സ്ഥിതിയിലാണ്.വിവിധ സംഘടനകളും, ഭക്തജനങ്ങളും നിരന്തരം ദേവസ്വം അധികൃതരുടെ മുന്നില്‍ വിഷയം അവതരിപ്പിച്ചിരുന്നെങ്കിലും കാര്യമുണ്ടായില്ല.മണ്ഡല മകരവിളക്ക് കാലങ്ങളില്‍ അന്യസംസ്ഥാന തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഭക്തരാണ് ദിനം പ്രതി ശ്രീവല്ലഭക്ഷേത്രത്തില്‍ എത്തുന്നത്.കാടുകയറിയ ശുചിമുറികളുടെ പരിസരം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ്.രാത്രികാലങ്ങളില്‍ എത്തുന്ന ഭക്തജനങ്ങള്‍ സമീപത്തുള്ള കെടിഡിസിയുടെ സത്രം കോപ്ലക്സിനെയാണ് ആശ്രയിക്കുന്നത്.സത്രത്തിലെ റൂമുകള്‍ നിറഞ്ഞ് കഴിഞ്ഞാല്‍ തീര് ത്ഥാടകര് വലയും.ഭക്ത ജനപങ്കാളിത്തത്തോടെ നിര്‍മ്മിച്ച ശൗചാലയത്തില്‍ നാളിതുവരെ യാതൊരുവിധ അറ്റകുറ്റപ്പണികളും ദേവസ്വം ബോ ര്‍ഡ് നടത്തിയിട്ടില്ല.ലേല വ്യവസ്ഥയില്‍ കരാറുകാരനെ കണ്ടെത്തി സ്ഥിരം സംവിധാനം ഒരുക്കണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: