ശബരിമല: സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ദ്രവമാലിന്യ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ്. ഓസോണ്‍ ട്രീറ്റ്മെന്റ് ചെയ്തെടുക്കുന്ന വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.
ഈ പ്രശ്നം പരിഹരിക്കുന്നതുവരെ ഓസോണ്‍ ട്രീറ്റ്മെന്റിന് പകരം സോഡിയം ഹൈപ്പോ ക്ലോറേറ്റ് ട്രീറ്റ്മെന്റ് നടത്തി ജലം ശുദ്ധീരിക്കാനാണ് നിര്‍ദേശം നല്കിയിട്ടുതെന്ന് അസിസ്റ്റന്റ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ ആര്‍തര്‍ സേവ്യര്‍ അറിയിച്ചു.
ബെയ്ലി ബ്രിഡ്ജിന് സമീപം പ്രവര്‍ത്തിക്കുന്ന ദ്രവമാലിന്യ പ്ലാന്റില്‍ അത്യന്താധുനിക സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ദ്രവമാലിന്യം ഇവിടെയെത്തിച്ച് മൂന്നു ഘട്ടങ്ങളിലായി സൂക്ഷ്മമായ പരിശോധന പ്രക്രിയകളിലൂടെ പമ്പയാറ്റിലേക്ക് ഒഴുക്കിവിടുകയാണ് പതിവ്. ഒന്നാം ഘട്ടത്തില്‍ ഓയില്‍, ഗ്രീസ്, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവ തരംതിരിക്കും. രണ്ടാം ഘട്ടത്തില്‍ അനെയ്റോബിക്, എയ്റോബിക് പ്രക്രിയകളിലൂടെ ജൈവമാലിന്യങ്ങളെ നീക്കം ചെയ്യും. അവസാന ഘട്ടത്തില്‍ മാലിന്യവിമുക്തമാക്കിയ ജലം പമ്പയാറ്റിലേക്ക് ഒഴുക്കിവിടുന്നു.
ലാബില്‍ ബയോകെമിക്കല്‍ ഓക്സിജന്‍ ഡിമാന്റ് (ബിഒഡി) അളക്കുവാന്‍ ഉപയോഗിക്കുന്ന ഇന്‍ക്യുബേറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. കെമിക്കല്‍ ഓക്സിജന്‍ ഡിമാന്റ് (സിഒഡി) മെഷീനും ഇവിടെയുണ്ട്.
ഒരു ലാബ് കെമിസ്റ്റ്, മൂന്ന് ഓപ്പറേറ്റര്‍മാര്‍, ഒരു മെയിന്റനന്‍സ് എഞ്ചിനീയര്‍, രണ്ട് ടെക്നിക്കല്‍ വിദഗ്ധര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒട്ടനവധി തൊഴിലാളികളും പ്ലാന്റില്‍ ജോലി ചെയ്യുന്നു.
പ്രവര്‍ത്തനം ആരംഭിച്ച് രണ്ടുവര്‍ഷമായ പ്ലാന്റ് അഞ്ചു വര്‍ഷം പൂര്‍ത്തായികുമ്പോള്‍ ദേവസ്വംബോര്‍ഡിന് കൈമാറുന്നതാണ്. വാസ്കോ എന്‍വയോണ്‍മെന്റല്‍ ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡാണ് ബിഓടി അടിസ്ഥാനത്തില്‍ പ്ലാന്റ്ിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: