കാഞ്ഞങ്ങാട്: ദേവസ്വം ബോര്‍ഡില്‍ ഒഴിവ് വരുന്ന നിയമനങ്ങള്‍ ഇഷ്ടക്കാരെ നിയമിക്കുന്ന നടപടി ദേവസ്വം ബോര്‍ഡ് അവസാനിപ്പിച്ച് നിയമനങ്ങള്‍ പിഎസ്സി ക്ക് വിടണമെന്ന് ഒബിസി മോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. യോഗം ജില്ലാ വൈസ് പ്രസിഡണ്ട് കുഞ്ഞിക്കണ്ണന് മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി. മനോജ്കുമാര്‍ വാഴക്കോട് അധ്യക്ഷത വഹിച്ചു. ചിത്രന് അരയി, പ്രമോദ് പരപ്പ, കെ പ്രശാന്ത് ശിവജി നഗര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: