ഭാരതത്തിന്റെ ഏറ്റവും വലിയ സംഭാവനയായ മത-ദാര്‍ശനിക രംഗങ്ങളില്‍ ലോകത്തിലെ ഇതര രാജ്യങ്ങളിലെ ചിന്താധാരകളേയും ചിന്തകരേയും നാം എങ്ങനെ സ്വാധീനിച്ചു എന്ന അന്വേഷണം നടത്തുകയാണ് കെ.ആര്. മനോജ് ഭാരത പ്രഭാവം എന്ന പുസ്തകത്തിലൂടെ. ക്രിസ്തു ദര്‍ശനവും ആധുനിക ക്രിസ്തുമതവും തമ്മിലുള്ള വ്യത്യാസം ഈ ഗ്രന്ഥത്തിലൂടെ മനോജ് വ്യക്തമാക്കുന്നു.
യേശുക്രിസ്തു സനാതന ധര്‍മ്മാചാര്യനായ യോഗിയായിരുന്നു എന്നു ബോധ്യപ്പെടുത്തുന്ന ബൈബിളില്‍ തന്നെയുള്ള തെളിവുകള്‍ ഈ കൃതിയില്‍ അണിനിരത്തിയിരിക്കുന്നു. രണ്ട് ഭാഗങ്ങളായിട്ടാണ് പുസ്തകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സനാതന ധര്‍മ്മത്തിലെ യഥാര്‍ത്ഥ ഈശ്വരദര്ശനമെന്തെന്ന് ആധികാരികമായ പ്രമാണങ്ങളോടെ ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നു.
ബൗദ്ധികം ബുക്സാണ് പ്രസാധകര്. വില: 250 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: