ശബരിമല: നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത കെട്ടിടത്തില്‍ സിമന്റ് പൊടികള്‍ക്കും കട്ടകള്‍ക്കും ഇടയില്‍ ദേവസ്വം വിരികേന്ദ്രം. മാളികപ്പുറത്തിനു സമീപം അന്നദാനമണ്ഡപത്തിന്റെ മൂന്നാം നിലയിലാണ് ഒരു സൗകര്യവുമില്ലാതെ ദേവസ്വം വിരി ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ലേലം ഇന്നലെയാണ് നടന്നത്. 1,485,000 രൂപയ്ക്കാണ് കരാറുകാരന് ലേലം കൊണ്ടത്. ഒരു വിരിക്ക് 25 രൂപയാണ് നിരക്ക്.
നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ സിമന്റ് പൊടികളും നിര്‍മ്മാണ ബാക്കിയായ കട്ടകളുമുണ്ട്. ഇതിനിടയിലാണ് സ്വാമിമാര്‍ പായ വിരിച്ച് കിടക്കുന്നത്. അസഹ്യമായ പൊടിശല്യമാണെന്ന് ഭക്തര്‍ പറഞ്ഞു. ഇതോടൊപ്പം ഇവിടേക്ക് കയറുന്നതിനായി നിര്‍മ്മിച്ചിരിക്കുന്നത് താല്‍ക്കാലിക പാലമാണ്. ഇത് തിരക്കേറുമ്പോള്‍ അപകടഭീഷണി ഉയര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: