കാസര്‍കോട്: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോട്ടണ്‍ തുണിത്തരങ്ങള്‍, പാശ്ചാത്യ വസ്ത്രങ്ങള്‍, ജൂട്ട് ബാഗ്, ചെരിപ്പുകള്‍, വിവിധ തരം പേള്‍, സ്റ്റോണുകള്‍, മരത്തിലുണ്ടാക്കിയ മസാജ് ഉപകരണങ്ങള്‍ തുടങ്ങിയവ ഒരു കുടക്കീഴില് അണിനിരത്തി കൊണ്ടുള്ള ഗ്രാന്റ് ഷോപ്പിങ് ഫെസ്റ്റിവെല്‍ കോട്ടണ്‍ മേളയില്‍ തിരക്കേറുകയാണ്. കാസര്‍കോട് പഴയ മിലന് തിയേറ്റര്‍ ഗ്രൗണ്ടിലാണ് കോട്ടണ്‍ മേളയൊരുക്കിയിരിക്കുന്നത്. അഞ്ച് രൂപമുതല്‍ 5000 രൂപ വരെയുള്ള ഉല്പന്നങ്ങളാണ് വില്പനയ്ക്കായുള്ളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിര്‍മ്മിച്ച കരകൗശല കൈത്തറി ഉല്പന്നങ്ങള് ഉള്‍പെടേ 50 ഓളം സ്റ്റാളുകള്‍ മേളയിലുണ്ട്. ജെയപ്പൂര്‍ ഹാന്റ്ലൂം ബെഡ്ഷീറ്റുകള്‍, പാനിപ്പത്ത് ബെഡ്ഷീറ്റ്, ഹൈദ്രബാദ്, ബംഗാള്‍ കോട്ടണ്‍ സാരികള്‍, ജയപ്പൂര് കോട്ടണ്‍ ടോപ് തുടങ്ങിയവ മേളയിലെ പ്രധാന ആകര്‍ഷകങ്ങളാണ്. 350 മുതല്‍ 1000 രൂപവരെയാണ് വില.
തേക്കിലും, ഈട്ടിയിലും തീര്‍ത്ത ശില്പ്പങ്ങള്, ആമാടപ്പെട്ടികള്‍, ചുണ്ടന് വള്ളങ്ങള്‍, ക്ലോക്കുകള്‍, ആറന്മുള കണ്ണാടികള്‍ എന്നിവയെല്ലാം മേളയിലുണ്ട്. ബ്ലാക്ക് മെറ്റലിലും വൈറ്റ് മെറ്റലിലും നിര്‍മിച്ച വസ്തുക്കളും പവിഴം, മുത്ത് തുടങ്ങിയവയുടെ ആഭരണങ്ങള്‍, ചന്ദനത്തൈലം, രാമച്ചതൈലം, ആയുര്‍വേദ ഉല്പന്നങ്ങള്, ബംഗാള്‍ കോട്ടണ്‍ സാരികള്‍, ലേഡീസ് ടോപ്പുകള്‍, ഭഗല്‍പൂര്‍ മെറ്റീരിയല്‍ ഷാള്‍, ഖാദി ഷര്‍ട്ടുകള്‍, ഖാദി കുര്‍ത്തകള്‍ തുടങ്ങി നിരവധി കരകൗശല കൈത്തറി ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ലഭ്യമാണ്. കാണ്‍പൂരില്‍ നിന്നുള്ള ജൂട്ടില്‍ നിര്‍മ്മിച്ച ലേഡീസ് ചെരിപ്പുകള്‍ക്കും ബാഗുകള്‍ക്കുമാണ് ഏറെ ആവശ്യക്കാരെത്തുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. 150 മുതല്‍ 555 വരെയാണ് ചെരിപ്പുകള്‍ക്ക് വില. രാവിലെ 10 മുതല്‍ രാത്രി ഒന്പതുവരെ നടക്കുന്ന മേള ഡിസംബര്‍ അവസാനവാരം അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: