ശബരിമല: സന്നിധാനത്തും മരക്കൂട്ടം എന്നിവടങ്ങളില്‍ എക്സൈസ് വകുപ്പ് നടത്തുന്ന മിന്നല്‍ പരിശോധന ഊര്‍ജിതമായി. 136 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പുകയില ഉല്‍പ്പന്നങ്ങളായ ഹാന്സ്സ സിഗര്റ്റ്, ബീഡി എന്നിവ വില്‍പ്പനയ്ക്കായി സൂക്ഷിച്ചതിനും പുകവലിച്ചതിനുമായിരുന്നു കേസുകള്‍. 27,200 രൂപ ഈയിനത്തില്‍ പിഴയീടാക്കി. 140 പാക്കറ്റ് ഹാന്‍സ്, 2250 കെട്ട് ബീഡി, 1300 സിഗരറ്റ്, 1.5 കിലോ പുകയില എന്നിവ പിടികൂടിയതില്പെടും. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി.മധുസൂദനന്‍പിള്ള, ഇന്‍സ്പെക്ടര്‍മാരായ ബെന്നി ജോര്‍ജ്, എം.സുരേന്ദ്രന്, അി.ഇന്‍സ്പെക്ടര്‍ ടി.കുഞ്ഞികൃഷ്ണന് എന്നിവരാണ് മിന്നല്‍പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: