കൊല്ലങ്കോട്: എലവഞ്ചേരി തുഞ്ചത്തെഴുത്തച്ഛന്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയും എബിവിപി പ്രവര്‍ത്തകനുമായ ബിപിനെ(17) കോളേജിന് പുറത്ത് വെച്ച് ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു. കോളേജ് മാഗസിനില്‍ കനയ്യയുടെയും ചെഗുവേരയുടെയും ഫോട്ടോയും ലേഖനവും പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ച് കോളേജ് മാഗസിന് കത്തിച്ചതിനെ തുടര്‍ന്ന് പത്തു ദിവസമായി കോളേജില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
ഇന്നലെ കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കരിങ്കുളത്ത് വെച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബിപിന്‍ നീയാണോ എന്നു ചോദിച്ച് മര്‍ദ്ദിച്ചത്. മാഗസിന് കത്തിച്ചറിന്ഷാദ്, ജിഷ്ണു, മണികണ്ഠന് എന്നിവരും കണ്ടാലറിയാവുന്ന നാലു പേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കുഴഞ്ഞ വീണ ബിപിനെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. പ്രാഥമിക ചികിത്സകള്‍ നല്കി. കഴുത്തിലും പുറത്തും മുഖത്തുമായി അടി കൊണ്ടതിന്റെ പാടുകളുണ്ട്. കൊല്ലങ്കോട് പോലീസ് കേസെടുത്തു.
ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ടി.എന്‍ രമേഷ്, ജില്ല കമ്മറ്റി അംഗം എന്‍. ബാബു, എലവഞ്ചേരി മണ്ഡല് കാര്യവാഹ് ശംഭു കുളത്തിങ്ങല്‍, എബിവിപി യൂണിറ്റ് സെക്രട്ടറി സന്ദീപ് എന്നിവര്‍ ആശുപത്രിയിലെത്തി പരിക്കേറ്റ ബിപിനെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: