അങ്ങാടിപ്പുറം: ഭീകരവാദത്തിനെതിരെയുള്ള നീക്കത്തെ മതവുമായി ബന്ധപ്പെടുത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന ഇടതുവലത് മുന്നണികളുടെ ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ.നസീര്‍ പറഞ്ഞു. ബിജെപി ജില്ലാ പഠന ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര മതഭീകരവാദ സംഘടനകള്‍ കേരളത്തില്‍ വേരുറപ്പിക്കുന്നുയെന്ന കണ്ടെത്തല്‍ സംസ്ഥാനത്തെ ഭീതിജനകമായ അന്തരീക്ഷമാണ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇത്തരം ഗുരുതര പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ പോലും പിണറായി സര്‍ക്കാരിന് സാധിക്കുന്നില്ല. സംസ്ഥാനത്തിന്റെ വികസനം വഴിമുട്ടിയിരിക്കുന്നു. ഭരണരംഗത്തും സാമൂഹിക രംഗത്തും നിലനില്‍ക്കുന്ന വന്‍അഴിമതിയാണ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങള്‍. കേരളത്തിന് ആവശ്യമായ സമഗ്രപദ്ധതികള്‍ ആവിഷ്ക്കരിക്കാന്എന്ഡിഎ മുന്നണിക്കേ സാധിക്കൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്ന് ദിവസങ്ങളായി നടന്ന ജില്ലാ പഠനശിബിരം സമാപിച്ചു. ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തില്‍ മേഖലാ സംഘടനാ സെക്രട്ടറി കു.വെ.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഏകാത്മ മാനവ ദര്‍ശനം എന്ന ബിജെപിയുടെ തത്വശാസ്ത്രം ഭാരതീയ സംസ്കാരത്തോടെയുള്ള അടിസ്ഥാന പ്രതിബദ്ധതയാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ ഒരിക്കലും മതാഷ്ഠിത ഭരണം ഉണ്ടാകില്ല. ഭാരതീയ സംസ്കാരം സര്‍വ്വ ധര്‍മ്മ സമഭാവനയെ അടിസ്ഥാനമാക്കിയുള്ളതാണ് ആ വിശാല കാഴ്ചപ്പാടാണ് ബിജെപിക്കും പരിവാര്‍ സംഘടനകള്ക്കുമുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയസമിതിയംഗം കെ.ജനചന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത്, പി.ആര്.രശ്മില്‍നാഥ്, മേഖലാ ജനറല്‍ സെക്രട്ടറി കെ.നാരായണന്, സെക്രട്ടറി എം.പ്രേമന്, സംസ്ഥാന സമിതിയംഗങ്ങളായ വി.ഉണ്ണികൃഷ്ണന്, ഗീതാ മാധവന്, അഡ്വ.ടി.കെ.അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: