അരപ്പറ്റ : അന്‍പത്തിമൂന്നാമത് സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ 22 മുതല്‍ അരപ്പറ്റ എച്ച്.എം. എല്‍ സ്റ്റേഡിയത്തില്‍ നടക്കും. വയനാട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെയും, ഡി.എം വിംസ് ആസ്പത്രി, അരപ്പറ്റ നോവ സ്പോര്‍ട്സ് ക്ലബ്ബ് ആന്റ് ലൈബ്രറി എന്നിവയുടെയും ആഭിമുഖ്യത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. സംസ്ഥാനത്തെ പതിനാല് ജില്ലകളും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
സന്തോഷ് ട്രോഫിക്ക് വേണ്ടിയുള്ള സംസ്ഥാന ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നുമാണ് തെരഞ്ഞെടുക്കുക. ദിവസേന രണ്ട് വീതം മത്സരങ്ങളാണ് നടക്കുക. സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് ജില്ലയില്‍ മൂന്നാമതും, അരപ്പറ്റയില്‍ രണ്ടാമതുമാണ് നടക്കുന്നത്. ചാമ്പ്യന്‍ഷിപ്പ് 22ന് സി. കെ.ശശീന്ദ്രന് എം.എല്‍. എ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ ഡി.എഫ്.എ വൈസ്പ്രസിഡന്റ് അനില്‍ മുണ്ടേരി, വര്‍ക്കിംഗ് ചെയര്മാന് എം.വി ഹംസ, കണ്‍വീനര്‍ കെ.ആ ര്‍.വിജയന്, ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്മാന് നാസര്‍ കല്ലങ്കോടന്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: