കാസര്‍കോട്: സംസ്ഥാന ജില്ലാ ഭരണകൂടങ്ങളുടെ അനാവസ്ഥ കാരണം കേരള കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ ദളിത് കുടുംബങ്ങള്‍ക് നിരാഹാരസമരം നടത്തേണ്ടി വന്നിരിക്കുകയാണ്. സര്‍വകലാശാലയ്ക്ക് വേണ്ടി ഭൂമി ഉള്‍പ്പെടെ എല്ലാ ബാധ്യതകളുമൊഴിവാക്കിയേറ്റെടുത്ത് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. പുനരധിവസിപ്പിക്കപ്പെട്ട് കുടുംബങ്ങള്‍ക്ക് ജോലി നല്‍കണമെന്ന ആവശ്യവുമായി ബന്ധപെട്ട് നടത്തുന്ന സമരം സംസ്ഥാന സര്‍ക്കാരും, ജില്ലാ ഭരണകൂടവും, സ്ഥലം എംഎല്‍എയും കണ്ടില്ലെന്നു നടിക്കുന്നതില്‍ പ്രതിഷേധിച്ചാണ് എസ് സി എസ്ടി മോര്‍ച്ച ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയത്. ഇത് ദളിത് വിഭാഗത്തോട് കാണിക്കുന്ന കടുത്ത അവഗണയുമാണ്. ഈ പ്രശ്നത്തില്‍ സമരക്കാരുമായി ചര്‍ച്ച നടത്തി രമ്യമായി പ്രശ്നം പരിഹരിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് ഭാരതീയ ജനത പട്ടിക ജാതി/മോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് എ.കെ.കയ്യാര്‍, ജനറല്‍ സെക്രട്ടറി സമ്പത്ത് കുമാര്‍, മണ്ഡലം പ്രസിഡണ്ടുമാരായ ബാബു, അവിന് മധൂര്‍, കാസര്‍കോട് മണ്ഡലം സെക്രട്ടറി കൃഷ്ണന് കുണ്ടൂര്‍ എന്നിവര്‍ ചേര്‍ന്നാണ് കലക്ടര്‍ക്ക് നിവേദനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: