മാനന്തവാടി: കണ്ണൂർ സർവ്വകലാശാല മാനന്തവാടി ക്യാമ്പസ് ഡിപ്പാർട്ട്മെന്റ് ഓഫ് സുവോളജി വിഭാഗം മൈസൂർ റീജിയണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയുടെ സഹകരണത്തോടെ ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായി നവംബർ 22- നു രാവിലെ പത്തു മണിക്ക് കാമ്പസിൽ വിവിധ മത്സരങ്ങൾ നടത്തും. യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരവും ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് വന്യജീവി വിഷയവുമായി ബന്ധപ്പെട്ട് പ്രസംഗ മത്സരവുമാണ് നടത്തുക. എല്ലാ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 1000, 750, 500 രൂപ ക്യാഷ് പ്രൈസ് നൽകും. ഇതിനു പുറമെ ഓരോ വിഭാഗത്തിലും നാലു മുതൽ എട്ടു വരെ സ്ഥാനത്തെത്തുന്നവർക്ക് 250 രൂപ പ്രോത്സാഹന സമ്മാനവും മൈസൂർ റീജിയണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയുടെ സർട്ടിഫിക്കറ്റുകളും നൽകും. ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്നവർ ബ്രഷും, പെയിന്റും, പേപ്പറും കൊണ്ടു വരണം. താത്പര്യമുള്ള വിദ്യാർഥികൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9020054201, 9447710499.
പ്രതികരിക്കാൻ ഇവിടെ എഴുതുക: