മാനന്തവാടി: മാനന്തവാടി ടൗണിലെ ഇഴഞ്ഞ് നീങ്ങുന്ന പൈപ്പിടൽ ജോലികളും ഓവുചാൽ നിർമാണവും മൂലം ദുരിതത്തിലായ ജനജീവിതത്തിന് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് യുവമോർച്ച മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അധികൃതരുടെ അനാസ്ഥമൂലം വിദ്യാർത്ഥികളടക്കമുള്ള ആളുകളാണ് ഈ ദുരിതം പേറുന്നത്. മാനന്തവാടി ടൗണും പരിസരവും പൊടിയിൽ മുങ്ങിയിരിക്കുകയാണ്. ടൗണിലെ വ്യാപാരികൾ അടക്കം ഇത് മൂലം പൊറുതി മുട്ടിയിരിക്കുകയാണ്. മാസ്ക് ധരിക്കാതെ ടൗണിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കൃത്യമായ മുന്നൊരുക്കങ്ങൾ എടുക്കാതെ പൈപ്പിടൽ ജോലി തുടങ്ങിയതാണ് ദുരിതം ഇരട്ടിക്കാൻ കാരണം.ഈ പ്രശ്നത്തിന് എത്രയും പെട്ടന്ന് പരിഹാരം കാണാൻ അധികാരികൾ തയ്യാറായില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി യുവമോർച്ച രംഗത്തിറങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ജില്ല പ്രസിഡണ്ട് അഖിൽ പ്രേം .സി ഉദ്ഘാടനം ചെയ്തു .മനോജ് എ.എ അധ്യക്ഷത വഹിച്ചു. ജിതിൻ ഭാനു, വൈശാഖ് തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: