അങ്ങാടിപ്പുറം: ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ദീനദയാല്‍ ഉപാദ്ധ്യായ പ്രവര്‍ത്തക പരിശീലന ശിബിരം അങ്ങാടിപ്പുറത്ത്. 18 മുതല്‍ 20 വരെ അങ്ങാടിപ്പുറം കല്ല്യാണി കല്ല്യാണമണ്ഡപത്തിലാണ് പരിപാടി. 18ന് വൈകിട്ട് നാലിന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്യും.
കേരളത്തില്‍ ബിജെപി പ്രതിപക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രവര്‍ത്തകരെ നേതൃനിരയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് ശിബിരം സംഘടിപ്പിക്കുന്നത്. ഓരോ മണ്ഡലത്തിലും പ്രത്യേകം ശിബിരങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാന സമിതിയംഗങ്ങള്‍, മോര്‍ച്ച സംസ്ഥാന ഭാരവാഹികള്‍, ജില്ലാ ഭാരവാഹികള്‍, മണ്ഡലം ഭാരവാഹികള്‍, മോര്‍ച്ചകളുടെ ജില്ലാ ഭാരവാഹികള്‍, ജനപ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ജില്ലാ അടിസ്ഥാനത്തില്‍ ശിബിരം നടക്കുന്നത്.
ബിജെപി ചരിത്രവും വികാസവും, സൈദ്ധാന്തിക അടിത്തറ, വൈചാരിക കുടുംബം, എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍, കേരളത്തില്‍ എന്‍ഡിഎയുടെ സാധ്യത, രാഷ്ട്രം നേരിടുന്ന വെല്ലുവിളികള്‍, കാര്യകര്‍ത്ത വ്യക്തിത്വവികാസം, കാര്യപദ്ധതി സംഘടനാ സംവിധാനം, കേരളം നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും തുടങ്ങിയ വിഷയങ്ങള്‍ ശിബിരം ചര്‍ച്ച ചെയ്യും.
ക്ഷേത്ര നഗരിയിലെ ശിബിരം കഴിവുള്ള നേതൃത്വത്തിലെ കണ്ടെത്തുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: