തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ വില്ലേജിലെ വെള്ളിത്തോട് കെ.കെ. ജംങ്ഷനിലെ ഓലിക്കുഴിയില്‍ പരേതനായ മാത്യുവിന്റെ ഭാര്യ ചിന്നമ്മ (അന്നമ്മ68) യെ വധിച്ച േകസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും. എരുമാട് കൊന്നച്ചാലില്‍ കുന്നാരത്ത് ഔസേഫ് (22), സഹോദരന് സില്‍ജോ (24), തൃക്കൈപ്പറ്റ മാണ്ടാട് കരിങ്കണ്ണിക്കുന്ന് കയ്യാനിക്കല്‍! വിപിന്‍ വര്‍ഗീസ് (വമ്പന്‍24) എന്നിവരെയാണ് കല്പറ്റ ഒന്നാം ക്ലാസ്സ് അഡീഷണല്‍ സെഷന്‍സ് കോടതി ജ!ഡ്ജി എസ്.എച്ച്. പഞ്ചാപകേശന്‍ ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 302 പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപവീതം പിഴയും പിഴയടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷം വീതം തടവ്, 120 (ബി), വകുപ്പു പ്രകാരം മൂന്നു വര്‍ഷം വീതം കഠിന തടവും, 449 വകുപ്പു പ്രകാരം അഞ്ചു വര്‍ഷം വീതം കഠിനതടവും 50,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ അഞ്ചുവര്‍ഷം വീതം തടവ്, 392 വകുപ്പു പ്രകാരം ഏഴു വര്‍ഷം വീതം കഠിന തടവും 50,000 രൂപ പിഴയും, പിഴയടച്ചില്ലെങ്കില്‍ 18 മാസം വീതം തടവ്, 201 പ്രകാരം അഞ്ചുവര്‍ഷം വീതം കഠിന തടവും 50,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം വീതം തടവ് എന്നിങ്ങനെയാണ് ശിക്ഷ. 2014 െസപ്തംബര്‍ 13ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ചിന്നമ്മ ഒറ്റയ്ക്ക് താമസിക്കുന്ന വീടുമായി പ്രതികള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മുന്‍ കൂട്ടി തീരുമാനിച്ചതു പ്രകാരം കവര്ച്ചയ്ക്കുവേണ്ടിയാണ് ചിന്നമ്മയെ കൊന്നത്. ശീതളപാനിയത്തില്‍ മയക്കുഗുളിക കലര്‍ത്തി നല്‍കിയശേഷം അരിവാള്ക്കത്തി, വെട്ടു കത്തി എന്നിവ ഉപയോഗിച്ച് വെട്ടിയും കല്ലുകൊണ്ട് ഇടിച്ചുമാണ് ചിന്നമ്മയെ കൊന്നതെന്നാണ് േകസ്. കൊലയ്ക്കു ശേഷം 34.35 ഗ്രാം സ്വര്‍ണമാലയും 3.1 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമോതിരവും എ.ടി.എം. കാര്‍ഡും കവര്‍ന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്. കേസില്‍ 79 സാക്ഷികളും 121 രേഖകളും 44 തൊണ്ടിമുതലുകളും ഹാജരാക്കി. സാഹചര്യതെളിവുകളുടെയും സാങ്കേതിക തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് കുറ്റം തെളിയിച്ചത്. കല്പറ്റ സി.ഐ. സുഭാഷ് ബാബുവാണ് കേസന്വേഷിച്ചത്. പ്രതികള്‍ പിഴയടക്കുകയാണെങ്കില്‍ ചിന്നമ്മയുടെ മക്കള്‍ക്ക് ഒന്നരലക്ഷം രൂപ വീതം നല്‍കാനും കോടതി ഉത്തരവായി. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.പി. അനുപമന്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: