മലപ്പുറം: ശബരിമലയെ കച്ചവടകേന്ദ്രമാക്കി മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് അയ്യപ്പസേവാസമാജം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി മലപ്പുറത്ത് സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ പണത്തിന്റെ കണക്കനുസരിച്ച് ദര്‍ശനം ഏര്‍പ്പെടുത്തണമെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതൊന്നും അംഗീകരിക്കാനാവില്ല. ക്ഷേത്രങ്ങള്‍ അടക്കിഭരിച്ച് ഹിന്ദുക്കളെ വിഢ്ഡികളാക്കമെന്ന സര്‍ക്കാരിന്റെ മോഹം വെള്ളത്തില്‍ വരച്ച വരയാകും. രാഷ്ട്രീയ സംവാദത്തിനുള്ള വേദിയാക്കി ശബരിമല മാറുന്നു, ഇതിന്റെ ഉത്തരവാദി സര്‍ക്കാരാണ്. മണ്ഡലകാലം അരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ ഒരുക്കങ്ങള്‍ വെറും പ്രസ്താവനയില്‍ ഒതുങ്ങുകയാണ്. യുദ്ധകാലാടിസ്ഥനത്തില്‍ ക്രമീകരണങ്ങളൊരുക്കണം, ഹൈക്കോടതി ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി വിപുലീകരിച്ച് തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കണം, ഭക്തജന ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ ഉപാദ്ധ്യക്ഷന്‍ വിശ്വനാഥന് കൊട്ടാരത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അയ്യപ്പസേവാസമാജം സംസ്ഥാന സമിതിയംഗം അമ്പോറ്റി കോഴഞ്ചേരി, ഹിന്ദുഐക്യവേദി സംസ്ഥാന സമിതിയംഗം മാടാവ് മന നാരായണന് നമ്പൂതിരി, വിഎച്ച്പി മേഖലാ സംഘടനാ സെക്രട്ടറി കെ.വി.സുകുമാരന്‍, മഹിളാഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സൗദാമിനി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: