ബത്തേരി : ബത്തേരി ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മണ്ഡലമഹോത്സവം 2016 നവംബര്‍ 16ന് (വൃശ്ചികം ഒന്ന്) ആരംഭിക്കും.
മണ്ഡലമാസാരംഭത്തില് നടത്തിവരുന്ന ഭാഗവതസപ്താഹയജ്ഞവും അന്നദാനവും ഈ വര്‍ഷവും നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രം ഭാരവാഹികള്‍ അറി യിച്ചു. ഭാഗവത സപ്താഹാചാര്യരില് പ്രമുഖരായ ബ്രഹ്മശ്രീ കണ്ടമംഗലം നാരായണന് നമ്പൂതിരിയാണ് ഈ വര്‍ഷത്തെ സപ്താഹാചാര്യന്‍. ബ്രഹ്മശ്രീ രാധാകൃഷ്ണ അയ്യര്‍ ഗുരുവായൂര്‍, ബ്രഹ്മശ്രീ അരീക്കര വാസുദേവന്‍ നമ്പൂതിരി കോഴിക്കോട് എന്നിവരാണ് സഹാചാര്യന്മാര്. ക്ഷേത്രം തന്ത്രി കോഴിക്കോട്ടിരി നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തിലാണ് പ്രത്യേക പൂജകള്‍ നടത്തുന്നത്.
ഇന്ന് വൈകുന്നേരം നടക്കുന്ന ഭാഗവത മാഹാത്മ്യം വായനയോടെ സപ്താഹയജ്ഞ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് ഏഴ് ദിവസങ്ങളിലായി ഭാഗവത പാരായണവും വ്യാഖ്യാനവും അന്നദാനവും നടക്കും.
ഇതോടനുബന്ധിച്ച് 41 ദിവസവും ചുറ്റുവിളക്കും നിറമാലയും ഉണ്ടായിരിക്കുമെന്നും ക്ഷേത്രസമിതി പ്രസിഡണ്ട് കെ.ജി.ഗോപാലപിള്ള അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: