ഷൊര്‍ണൂര്‍: ഭാരതപ്പുഴ സംരക്ഷണത്തിന് നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം ജലരേഖയായി. ഭാരതപ്പുഴയിലെ മലിനീകരണ തടയുന്നതിന് കര്‍ശനനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞെങ്കിലും ഇതുവരെ തുടര്‍നടപടിയുണ്ടായില്ല.
വിദ്ഗധരുടെ ശിപാര്‍ശയില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.സര്‍ക്കാര്‍ മുന്‍വര്‍ഷങ്ങളില്‍ എടുത്ത വിവിധ ആക്ടുകളില്‍ ഊന്നി ഭാരതപ്പുഴസംരക്ഷണം കാര്യക്ഷമമാക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ഇക്കാര്യത്തില്‍ കര്‍ശനനടപടിയും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അതിനുശേഷം ഒന്നുമുണ്ടായില്ല. കേരള ഇറിഗേഷന്‍ ആന്‍ഡ് വാട്ടര്കണ്സര്വേഷന് ആക്ട് 2003 പ്രകാരം ജലാശയങ്ങളില്‍ ഗാര്‍ഹിക–വ്യാവസായിക മാലിന്യം പുറന്തള്ളാന്‍ പാടില്ലെന്നു വ്യവസ്ഥയുണ്ട്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിനെയും ഇതിനായി ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി നിയമ സഭയില്‍ അറിയിച്ചുരുന്നു.ഭ
ാരതപുഴ മലിനീകരണം സംബന്ധിച്ച ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തിരുന്നു. ഇതിനുശേഷം പുഴയുടെ മലിനീകരണം സംബന്ധിച്ച് പഠനങ്ങള്‍ക്കായി അഞ്ചംഗ വിദ്ഗ്ധസമിതിക്കും രൂപം നല്കി. എന്നാല്‍ ഇതുവരേയ്ക്കും ഒന്നും സംഭവിച്ചില്ലെന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: